തിരുവനന്തപുരം: സാംസ്കാരിക അധപതനം മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തോളമെത്തിയ ഒരു സംഭവമാണ് തിരുവനന്തപുരത്ത് ഉണ്ടായത്. അപകടത്തിൽ പെട്ടയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. വാഹനം ഇടിച്ച ശേഷം പരിക്കേറ്റ ആളെ റോഡരികിലുള്ള ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെ മുറിക്കു ള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരം പുറത്തു കൊണ്ടുവന്നത്. സുരേഷിനെ പൂട്ടിയിട്ട മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.. സംഭവത്തിൽ വെള്ളറട സ്വദേശികളായ അതുൽ ദേവ് (22), വിപിൻ (21) എന്നിവരെ പൊലീസ് പിടികൂടി.
സെപ്തംബർ 11നാണ് സംഭവം.40 ദിവസങ്ങൾക്ക് ശേഷം മറ്റയിൽ നിന്ന് ഉയർന്ന ദുർഗന്ധത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി ജനാലവഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. മരുന്നും ചികിത്സയും ഭക്ഷണവും പോലും നൽകാതെ കൊലപ്പെടുത്തുകയായിരുന്നു.
Cruelty to the injured. The accident victim was killed by locking him in the room.